Tuesday, February 19, 2013

കവിതയിലെ അണ്‍സെര്‍ടനിറ്റി പ്രിന്‍സിപ്പില്‍

കവിതയില്‍ അണ്‍സെര്‍ടനിറ്റി പ്രിന്‍സിപ്പില്‍ ഉണ്ടോ? ഹെയ്സന്‍ബര്‍ഗിന്‍റെ അണ്‍സെര്‍ടനിറ്റി പ്രിന്‍സിപ്പിലിനെ കുറിച്ചല്ല ഞാന്‍ ഉദേശിച്ചത്‌.

ചില മലയാള സിനിമാഗാനങ്ങള്‍ ശ്രദ്ധിച്ചാല്‍ അതിലെ വരികളില്‍ ഒളിഞ്ഞിരിക്കുന്ന അണ്‍സെര്‍ടനിറ്റിയുടെ മനോഹാരിത മനസിലാക്കാന്‍ കഴിയും. ആ ഗാനങ്ങള്‍ ഒക്കെയും എന്‍റെ ഇഷ്ടഗാനങ്ങള്‍ ആയതു ചിലപ്പോള്‍ യാദ്രിശ്ചികം ആകാം.


----------------
ഗാനം #01 
---------------- 

സിനിമ         :  കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
ഗാനരചന    :  ഗിരീഷ്‌ പുത്തഞ്ചേരി

പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടികടനെത്തുന്ന പദനിസ്വനം....
എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പിന്നീടുള്ള ചിലവരികള്‍ ശ്രദ്ധിക്കുക.

പുലര്‍നിലാ  ചില്ലയില്‍ കുളിരിടും മഞ്ഞിന്‍റെ
പൂവിതള്‍ തുള്ളികള്‍ പെയ്താകാം
അലയുമി തെന്നലിന്‍ കരളിലെ തന്ത്രിയില്‍

അലസമായ്‌ കൈവിരല്‍ ചേര്‍ത്തതാകാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്‍റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാകാം
താനെ തുറക്കുന്ന ജാലകചില്ലില്‍
തെളിനിഴല്‍ചിത്രം തെളിഞ്ഞതാകാം


----------------
ഗാനം #02
---------------- 

സിനിമ         :   സൂത്രധാരന്‍
ഗാനരചന    :   എസ്. രമേശന്‍ നായര്‍


രാവില്‍ ആരോവെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖപൂന്തിങ്കല്‍ ആവാം
ഏതോ പൂവില്‍ മഞ്ഞുതൂവല്‍ വീണതാവാം
മഴകൊഞ്ചലാവാം 
കാറ്റുമൂളും ഈണമാവാം
ഒരു വെള്ളിപാദസ്വരത്തിന്‍ മര്മ്മരമാവാം
കുടമുല്ലപൂച്ചിരി ഇതള്‍വിരിയുന്നതുമാവാം



----------------
ഗാനം #03
---------------- 

സിനിമ         :   സെല്ലുലോയ്‌ഡ്
ഗാനരചന    :   റഫീഖ് അഹമെദ്


കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളിവന്നോ
പാട്ടും മൂളിവന്നോ
ഞാലി  പൂങ്കളി വാഴപൂക്കളില്‍
ആകെ തേന്‍നിറഞ്ഞോ
ആകെ തേന്‍നിറഞ്ഞോ

ആറ്റു നോറ്റു ഈ കാണാമരത്തിനു
പൂവുംകായും വന്നോ 
മീനതീവെയിലിന്‍ ചൂടില്‍ ണ്
തൂവല്‍ വീശിനിന്നോ 
തൂവല്‍ വീശിനിന്നോ  


ഈ വരികളില്‍ എല്ലാംതന്നെ കവി തന്‍റെ സംശയം അണ്‍സെര്‍ടനിറ്റിയുടെ
രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് കാണാനാകും.

Thursday, February 14, 2013

യാത്രഹരി


ഓം എന്ന പ്രണവമന്ത്രം കേട്ടുണര്‍ന്നു ഞാന്‍;
നിദ്രതന്‍ ആലസ്യം വിട്ടുണര്‍ന്നീലെങ്കിലും
ഉണര്‍ന്നിരുന്നു ഞാന്‍ ആ ബ്രാഹ്മമുഹൂര്‍ത്തത്തിങ്കള്‍;
പാലിച്ചീടാന്‍ കര്‍മ്മങ്ങള്‍ എത്രബാക്കി...!!  

വാര്‍ത്തതന്‍ കടലാസുകെട്ടുമായി
യാത്ര തുടര്‍ന്നു ഞാന്‍ ദിക്കുതോറും
ഇനിയെത്ര ദൂരം ഞാന്‍ താണ്ടിടേണ്ടു....  
അറിയില്ല ഞാന്‍ വെറും സഞ്ചാരി മാത്രം..!!

അണിഞ്ഞു ഞാന്‍ സാരഥിതന്‍ പുതിയ വേഷം
യാത്ര തുടര്‍ന്നു ഞാന്‍ ദിക്കുതോറും
ഇനിയെത്ര ദൂരം ഞാന്‍ താണ്ടിടേണ്ടു....  
അറിയില്ല ഞാന്‍ വെറും സഞ്ചാരി മാത്രം..!!

വേഷങ്ങള്‍ ഓരോന്നായ് മാറിനോക്കി
ചേരുന്നതേതെന്നെനിക്കറിഞ്ഞുകൂടാ
നേരൊന്നു ചൊല്ലുവാന്‍ ആരുമില്ല
തെല്ലൊന്നു മന്ത്രിക്കു ഹരി നാരായണാ....

അറിഞ്ഞു ഞാന്‍ വൈകിയാപ്രപഞ്ചസത്യം
നമ്മെ സ്നേഹിച്ചീടുവാന്‍ ഒരുവനുണ്ടീ ഭൂവിതില്‍
കാത്തിരിക്കുന്നവന്‍ സദാ  നമുക്കുവേണ്ടി
നാരായണാ............ഹരി നാരായണാ..........



റിജി നാരായണദാസ്

പത്രം ഏജന്‍റ്, ഡ്രൈവര്‍ എന്നീ ജോലികളില്‍ മുഴുകിജീവിതം നയിക്കുന്ന
എന്‍റെ സുഹൃത്ത്‌ ഹരിക്കു വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു....