Thursday, February 14, 2013

യാത്രഹരി


ഓം എന്ന പ്രണവമന്ത്രം കേട്ടുണര്‍ന്നു ഞാന്‍;
നിദ്രതന്‍ ആലസ്യം വിട്ടുണര്‍ന്നീലെങ്കിലും
ഉണര്‍ന്നിരുന്നു ഞാന്‍ ആ ബ്രാഹ്മമുഹൂര്‍ത്തത്തിങ്കള്‍;
പാലിച്ചീടാന്‍ കര്‍മ്മങ്ങള്‍ എത്രബാക്കി...!!  

വാര്‍ത്തതന്‍ കടലാസുകെട്ടുമായി
യാത്ര തുടര്‍ന്നു ഞാന്‍ ദിക്കുതോറും
ഇനിയെത്ര ദൂരം ഞാന്‍ താണ്ടിടേണ്ടു....  
അറിയില്ല ഞാന്‍ വെറും സഞ്ചാരി മാത്രം..!!

അണിഞ്ഞു ഞാന്‍ സാരഥിതന്‍ പുതിയ വേഷം
യാത്ര തുടര്‍ന്നു ഞാന്‍ ദിക്കുതോറും
ഇനിയെത്ര ദൂരം ഞാന്‍ താണ്ടിടേണ്ടു....  
അറിയില്ല ഞാന്‍ വെറും സഞ്ചാരി മാത്രം..!!

വേഷങ്ങള്‍ ഓരോന്നായ് മാറിനോക്കി
ചേരുന്നതേതെന്നെനിക്കറിഞ്ഞുകൂടാ
നേരൊന്നു ചൊല്ലുവാന്‍ ആരുമില്ല
തെല്ലൊന്നു മന്ത്രിക്കു ഹരി നാരായണാ....

അറിഞ്ഞു ഞാന്‍ വൈകിയാപ്രപഞ്ചസത്യം
നമ്മെ സ്നേഹിച്ചീടുവാന്‍ ഒരുവനുണ്ടീ ഭൂവിതില്‍
കാത്തിരിക്കുന്നവന്‍ സദാ  നമുക്കുവേണ്ടി
നാരായണാ............ഹരി നാരായണാ..........



റിജി നാരായണദാസ്

പത്രം ഏജന്‍റ്, ഡ്രൈവര്‍ എന്നീ ജോലികളില്‍ മുഴുകിജീവിതം നയിക്കുന്ന
എന്‍റെ സുഹൃത്ത്‌ ഹരിക്കു വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു....

No comments: